സഞ്ജീവ് ശിവൻ്റെ പുതിയ ചിത്രം വരുന്നു; ‘ഒരു കൊറിയൻ കൺഫ്യൂഷൻ’

2026 സെപ്റ്റംബർ 2 • 04:23 PM
അകം ന്യൂസ് ഡെസ്ക്
സഞ്ജീവ് ശിവൻ്റെ പുതിയ ചിത്രം വരുന്നു; ‘ഒരു കൊറിയൻ കൺഫ്യൂഷൻ’

കൊച്ചി: സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു കൊറിയൻ കൺഫ്യൂഷൻ’ ചിത്രീകരണം ആരംഭിക്കുന്നു . എപിക് സ്റ്റുഡിയോസ്, ബീക്കൺ മീഡിയ എന്നിവർ ട്രൈപോഡ് മോഷൻ പിക്ചേഴ്സുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ 7ന് ഇടുക്കിയിലെ അരക്കുളം അലനിക്കൽ എസ്റ്റേറ്റ് റോഡിലെ മെൽഴക്കത്ത് ഹൗസിൽ രാവിലെ 11 മണിക്ക് പൂജാ ചടങ്ങും സിനിമയുടെ  ചിത്രീകരണത്തിന് തുടക്കവും നടക്കും.

സഞ്ജീവ് ശിവനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അഡീഷണൽ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രതീഷ് ലാൽ ആണ് . ആദിത്യ പിറ്റി, മനോജ് നരേന്ദ്ര മദ്നാനി, വിവേക് കൃഷ്ണാനി എന്നിവരാണ് നിർമ്മാതാക്കൾ. ദീപ്തി പിള്ളൈ ശിവൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.

മേനക സുരേഷ്, അമി ജുങ്, ബിനു പപ്പു, പ്രിയങ്ക നായർ, അഞ്ജന അപ്പുക്കുട്ടൻ, കുഞ്ഞികൃഷ്ണൻ, സുരേഷ് കുമാർ, വാസു ബോസ്, ഭദ്ര നായർ, ശ്രീവല്ലി പ്രകാശ്, റെഞ്ചി മിത്ര, ഭാസി, ബിട്ടു, സൂര്യകാന്ത്, അഭയലക്ഷ്മി, സിദ്ധാൻഷു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അൽഫോൺസ് പുത്രനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പൂജക്കായി പുറത്തിറക്കിയ ക്ഷണക്കത്തിലൂടെയാണ് ചിത്രത്തിന്റെ താരനിരയും അണിയറപ്രവർത്തകരെയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേഷ് എസ് നായർ, സൗണ്ട് ഡിസൈനർ ബിനോയ് ബെന്നി, സംഗീതം ഗുൽരാജ് സിംഗ്, എഡിറ്റർ–വിഎഫ്എക്സ് സൂപ്പർവൈസർ സോണി ശശാങ്കൻ, പ്രൊഡക്ഷൻ ഡിസൈൻ ജയൻ ക്രയോൺ, കോസ്റ്റ്യൂംസ് രതീഷ് ചമ്രവട്ടം, മേക്കപ്പ് ബൈജുശശികല, പ്രൊഡക്ഷൻ കൺട്രോളർ സിജോ ഒറ്റത്തയ്ക്കൽ, ഡിസൈൻസ് ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

‘ഒരു കൊറിയൻ കൺഫ്യൂഷൻ’ എന്ന കൗതുകമുണർത്തുന്ന പേരിനൊപ്പം സഞ്ജീവ് ശിവന്റെ സംവിധാനവും ശ്രദ്ധേയമായ താരനിരയും ചർച്ചയാകുമ്പോൾ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.