റാന്നി, കോന്നി താലൂക്കുകളിലെ ഏഴ് വില്ലേജുകൾ പരിസ്ഥിതി ലോല പട്ടികയിൽ; ആശങ്കയിൽ മലയോരമേഖല

2026 സെപ്റ്റംബർ 5 • 05:21 PM
അകം ന്യൂസ് ഡെസ്ക്
റാന്നി, കോന്നി താലൂക്കുകളിലെ ഏഴ് വില്ലേജുകൾ പരിസ്ഥിതി ലോല പട്ടികയിൽ; ആശങ്കയിൽ മലയോരമേഖല
ai ഉപയോഗിച്ച് നിർമ്മിച്ച പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി താലൂക്കുകളിലെ പ്രമുഖ വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (Eco-Sensitive Area - ESA) പട്ടികയിൽ ഉൾപ്പെടുത്തി. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ വിജ്ഞാപനത്തിലാണ് ഈ മലയോര പ്രദേശങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. റാന്നി താലൂക്കിലെ കൊല്ലമുള, പെരുനാട്, വടശേരിക്കര എന്നീ വില്ലേജുകളും കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകളുമാണ് പുതുക്കിയ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. പട്ടികയിൽ ഉൾപ്പെട്ട പ്രധാന വില്ലേജുകൾ: * റാന്നി താലൂക്ക്: കൊല്ലമുള, പെരുനാട്, വടശേരിക്കര * കോന്നി താലൂക്ക്: ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം ഈ പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കപ്പെടുന്നതോടെ മലയോര മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ, ക്വാറി-ഖനന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങൾ ബാധകമാകും. വർഷങ്ങളായി ഇവിടെ ജീവിക്കുന്ന സാധാരണക്കാരായ കർഷകരുടെയും സാധാരണക്കാരുടെയും ഭൂമി കൈവശാവകാശത്തെയും കൃഷിയെയും പുതിയ വിജ്ഞാപനം എങ്ങനെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളെയും ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കാത്ത തരത്തിലുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്. വിഷയത്തിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷികളുടെയും തുടർനടപടികൾ എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് മലയോര ജനത. കേരളത്തിലെ മറ്റ് ESA മേഖലകളിൽ ഉള്ളവരും സമാനമായ പ്രശ്നത്തിലാണ്