ന്യൂസ് ഡെസ്ക്:
2026 സാമ്പത്തിക വർഷത്തിൽ സേവിങ്സ്–കറന്റ് അക്കൗണ്ടുകളിൽ കുറഞ്ഞ ബാലൻസ് (മിനിമം ബാലൻസ്) നിലനിർത്താത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് ബാങ്കുകൾ പിഴയിനത്തിൽ ആകെ ഈടാക്കിയത് 7,086 കോടി രൂപ. റിസർവ് ബാങ്കിന്റെ (RBI) കണക്കുകൾ പ്രകാരം ഇതിൽ ഭൂരിഭാഗം തുകയും പിരിച്ചെടുത്തത് സ്വകാര്യ ബാങ്കുകളാണ്.
പ്രധാന വിവരങ്ങൾ:
സ്വകാര്യ ബാങ്കുകൾ:ആകെ 4,948.71 കോടി രൂപ പിഴയായി ഈടാക്കി.
എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank):1,798.14 കോടി രൂപ ശേഖരിച്ച് പട്ടികയിൽ ഒന്നാമതെത്തി.
ആക്സിസ് ബാങ്ക് 1,081.83 കോടി രൂപ ഈടാക്കി രണ്ടാം സ്ഥാനത്തുണ്ട്.
രാജ്യത്തെ 19 സ്വകാര്യ ബാങ്കുകൾ ആകെ പിരിച്ചെടുത്ത തുകയുടെ 58 ശതമാനവുംഈ രണ്ടു ബാങ്കുകളിൽ നിന്നാണ് പൊതുമേഖലാ ബാങ്കുകൾ:ആകെ 2,137.92 കോടി രൂപ പിഴയായി പിരിച്ചെടുത്തു.
പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് എസ്ബിഐയാണ് (477.27 കോടി രൂപ)
രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളിൽ എസ്ബിഐ ഉൾപ്പെടെയുള്ള 10 ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകൾക്ക് നിലവിൽ മിനിമം ബാലൻസ് നിർബന്ധമല്ല.
