കൂത്തുപറമ്പ്: പുസ്തകമേളയും സാംസ്ക്കാരികോത്സവവും മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കൈരളി ബുക്സിന്റെയും കൂത്തുപറമ്പ് മലയാളകലാനിലയത്തിന്റെയും നേതൃത്വത്തിൽ കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ നടക്കുന്ന പുസ്തകമേളയിലേക്കാണ് മൂന്നാം ദിനത്തിലും പുസ്തകപ്രേമികളുടെ ഒഴുക്ക് തുടരുന്നത്.
കൈരളി ബുക്സിനൊപ്പം മാതൃഭൂമി,മനോരമ തുടങ്ങി വിവിധ പ്രസാധകരുടെ പുസ്തകങ്ങളും മേളയിൽ ലഭ്യമാണ് . വായനക്കാരെ ആകർഷിക്കുന്ന തരത്തിൽ നിരവധി പുസ്തകങ്ങൾ ഒരേ വേദിയിൽ ലഭ്യമാക്കിയിരിക്കുന്നതാണ് മേളയുടെ പ്രധാന പ്രത്യേകത. വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെയുള്ളവർ; പുസ്തകങ്ങൾ തിരഞ്ഞെടുത്തും വായിച്ചുനോക്കിയും വാങ്ങുന്നതിനായി മേളയിലെത്തുന്നുണ്ട്. പുസ്തകങ്ങൾക്കൊപ്പം വിവിധ പ്രസാധകരുടെയും എഴുത്തുകാരുടെയും ശ്രദ്ധേയമായ കൃതികളും മേളയിൽ പരിചയപ്പെടുത്തുന്നുണ്ട്.
പുസ്തകവിൽപ്പനയ്ക്കൊപ്പം സാഹിത്യ-സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.തിരഞ്ഞെടുത്ത പുസ്തകങ്ങൾക്ക്10%15%20%60% ഡിസ്ക്കൗണ്ടുമുണ്ട്
പുസ്തകപ്രകാശനങ്ങൾ, പുസ്തകചർച്ചകൾ, സംവാദങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ വായനയെയും സാഹിത്യസംവാദത്തെയും കൂടുതൽ കലാകൈരളി മേളയിലൂടെ സംഘാടകരുടെ ലക്ഷ്യം.
മൂന്നാം ദിനത്തിൽ മേളയിലേക്ക് വർധിച്ചുവരുന്ന ജനപങ്കാളിത്തം വായനയോടും പുസ്തകങ്ങളോടുമുള്ള പൊതുസമൂഹത്തിന്റെ താൽപര്യം വ്യക്തമാക്കുന്നതായി സംഘാടകർ പറഞ്ഞു. ആഗസ്റ്റ് 17 മുതൽ 29 വരെയാണ് ‘കലാകൈരളി’ പുസ്തകമേളയും സാംസ്കാരികോത്സവവും സംഘടിപ്പിച്ചിരിക്കുന്നത്.
-1.jpeg&w=3840&q=75)