കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) ആഭിമുഖ്യത്തിൽ സംസ്ഥാനതല പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 6 ഞായറാഴ്ച കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ നടക്കും. തലശ്ശേരി ഐഎംഎ ബ്രാഞ്ചാണ് ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകുന്നത്.
വിവിധ കാറ്റഗറികളിലായുള്ള മത്സരങ്ങൾ രാവിലെ 7.30ന് ആരംഭിക്കും. കേരളത്തിലെ വിവിധ ഐഎംഎ ബ്രാഞ്ചുകളിൽ നിന്നുള്ള ഡോക്ടർമാർ മത്സരങ്ങളിൽ പങ്കെടുക്കും.
ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എൻ. മേനോന്റെ അധ്യക്ഷതയിൽ കണ്ണൂർ എംഎൽഎ അഡ്വ. ടി. ഒ. മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആർ. രമേഷ്, മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ബാബു രവീന്ദ്രൻ, നിയുക്ത ദേശീയ വൈസ് പ്രസിഡന്റ് ഡോ. ശ്രീകുമാർ വാസുദേവൻ എന്നിവർ പങ്കെടുക്കും.
ഡോ. അരുൺ ജി. നായർ, ഡോ. സുൽഫിക്കർ അലി, ഐഎംഎ ജില്ലാ ചെയർമാൻ ഡോ. മിനി ബാലകൃഷ്ണൻ, കൺവീനർ ഡോ. ലത മേരി ജോസ്, തലശ്ശേരി ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജോണി സെബാസ്റ്റ്യൻ, സെക്രട്ടറി ഡോ. രജ്ന ദിൽനാദ്, ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ഡോ. സിജാദ് വി. പി. എന്നിവരും ചടങ്ങിൽ പ്രസംഗിക്കും.
ഡോക്ടർമാർക്കിടയിലെ കായികമികവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനതല പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
