കണ്ണൂർ: ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പി. രചിച്ച ഒൻപതാമത്തെ പുസ്തകം ‘മക്കളെ ചേർത്തു പിടിക്കാം’ പ്രകാശനം ചെയ്തു. കണ്ണൂർ കാൽടെക്സിലെ ചേംബർ ഹാളിൽ ചടങ്ങിലായിരുന്നു പുസ്തകപ്രകാശനം.
എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പുസ്തകം പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ രാധാകൃഷ്ണൻ പട്ടാന്നൂർ പുസ്തകം സ്വീകരിച്ചു. ആർ.ജെ. മുസാഫിർ പുസ്തക പരിചയം നടത്തി. ചടങ്ങിൽ കൈരളി ബുക്സ് എം ഡി ഒ അശോക് കുമാർ സ്വാഗതം പറഞ്ഞു
കെ. പ്രമോദ് അധ്യക്ഷനായി. പ്രമുഖ വ്യവസായി എം പി ഹസ്സൻ കുഞ്ഞി ഹാജി, എം. പ്രദീപ് കുമാർ, റോഷ്നി ഖാലിദ്, എസ്.എൽ.പി. അബ്ദുൾ നാസർ, വി.പി. മുഹമ്മദ് അലി മാസ്റ്റർ എന്നിവർ വിശിഷ്ട സാന്നിധ്യമായി. തുടർന്ന് ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പി. മറുമൊഴി നടത്തി. ജോഷിൽ കെ.പി. നന്ദി രേഖപ്പെടുത്തി.

കൈരളി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം, കുട്ടികളുടെ വളർച്ചയും അവരെ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും ഉൾപ്പെടെയുള്ള വിഷയങ്ങളെ ആസ്പദമാക്കിയുള്ള പുസ്തകമാണിത്. ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പിയുടെ ഒൻപതാമത്തെ പുസ്തകമെന്ന പ്രത്യേകതയും ‘മക്കളെ ചേർത്തു പിടിക്കാം’ എന്ന കൃതിക്കുണ്ട്..
