മുംബൈ:മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന 15-ാമത് മലയാളോത്സവത്തിനും സാംസ്കാരികോത്സവത്തിനും ചെമ്പൂർ ആദർശ വിദ്യാലയത്തിൽ തുടക്കമായി. കൈരളി ബുക്സ് ഒരുക്കുന്ന പുസ്തകമേളയുടെയും സാംസ്കാരികോത്സവത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ നോവലിസ്റ്റ് ബാലകൃഷ്ണൻ നിർവഹിച്ചു.
ചടങ്ങിൽ ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാഹിത്യ സപര്യയിൽ അരനൂറ്റാണ്ട് പിന്നിട്ട നഗരത്തിലെ മുതിർന്ന എഴുത്തുകാരായ ലീല സർക്കാർ, ബാലകൃഷ്ണൻ, ഉണ്ണി വാര്യത്ത്, ഗിരിജാവല്ലഭൻ, മേഘനാദൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
ഡി.സി. ബുക്സ്, മാതൃഭൂമി, ചിന്ത, ഗ്രീൻ, കറന്റ്, കൈരളി തുടങ്ങിയ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്.
